2036 ഒളിമ്പിക്സിന് ദോഹ
Wednesday, July 23, 2025 1:14 AM IST
ദോഹ: 2022 ഫിഫ ലോകകപ്പിനുശേഷം ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഖത്തര്‍ രംഗത്ത്. 2026 ഒളിമ്പിക്സ്, പാരാലിമ്പിക്സ് വേദിക്കായി ദോഹ നഗരത്തെയാണ് ഖത്തര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
2024, 2028, 2032 ഒളിമ്പിക്സുകള്‍ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓഷ്യാനിയ എന്നിവയ്ക്കു ലഭിച്ച സാഹചര്യത്തില്‍ 2036 ഏഷ്യക്കു സാധ്യതയുണ്ട്.
2036 ഒളിമ്പിക്സിനായി ഇന്ത്യ ശ്രമം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, 2036 ഒളിമ്പിക്സിനായി രംഗത്തിറങ്ങുന്നതായി ഖത്തര്‍ അധികൃതര്‍ ഇന്നലെ അറിയിച്ചു.