സിന്ധു പുറത്ത്
Friday, July 25, 2025 3:21 AM IST
ഷാങ്ചൗ: ചൈന ഓപ്പൺ ബാഡ്മിന്റൺ പ്രീക്വാർട്ടറിൽ പി.വി. സിന്ധു പുറത്ത്. ഇന്ത്യയുടെ ഉന്നതി ഹൂഡയാണ് സിന്ധുവിനെ അട്ടിമറിച്ചത്. സ്കോർ: 21-16, 19-21, 21-13. എച്ച്.എസ്. പ്രണോയി പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടു. അതേസമയം, സാത്വിക് സായ്രാജ്-ചിരാഗ് പുരുഷ ഡബിൾ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചു.