ഇംഗ്ലണ്ട് x സ്പെയിന്
Friday, July 25, 2025 3:21 AM IST
ജെനീവ: യുവേഫ വനിതാ യൂറോ കപ്പ് ഫുട്ബോള്‍ 2025 എഡിഷന് കിരീടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സ്പെയിനിനെ നേരിടും.
അധിക സമയത്തേക്കുനീണ്ട രണ്ടാം സെമിയില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ജര്‍മനിയെ 0-1 നു കീഴടക്കിയാണ് സ്പെയിന് കിരീട പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്. 113-ാം മിനിറ്റില്‍ ഐറ്റാന ബോണ്‍മാറ്റിയുടെ വകയായിരുന്നു സ്പെയിന്റെ ഗോള്‍. 2023, 2024 ബലോണ്‍ ദോര്‍, ഫിഫ ദ ബെസ്റ്റ് പുരസ്കാര ജേതാവാണ് 27കാരിയായ ബോണ്‍മാറ്റി.