കരാർ അവസാനിപ്പിച്ച് ഖലീൽ
Tuesday, July 29, 2025 3:24 AM IST
ന്യൂഡൽഹി: എസെക്സുമായുള്ള കരാർ റദ്ദാക്കി ഇന്ത്യൻ പേസർ ഖലീൽ അഹമ്മദ്. വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറുകയാണെന്ന് ഖലീൽ ടീം അധികൃതരെ അറിയിച്ചു.
ജൂണിൽ രണ്ടു മാസത്തെ കരാറിൽ ഒപ്പുവച്ച ഖലീൽ രണ്ട് മത്സരങ്ങളിൽ എസെക്സിനായി കളിച്ചു, നാല് വിക്കറ്റുകൾ നേടി.
2019ൽ ആണ് ഖലീൽ അവസാനമായി ഇന്ത്യക്കുവേണ്ടി ദേശീയ ടീമിൽ കളിച്ചത്. 11 ഏകദിനങ്ങളിൽ നിന്ന് 31.00 ശരാശരിയിൽ 15 വിക്കറ്റുകൾ നേടി.