വിക്ടോർ യോക്കരേഷ് ആഴ്സനലിൽ
Tuesday, July 29, 2025 3:24 AM IST
ലണ്ടൻ: സ്വീഡൻ ഫോർവേഡ് വിക്ടോർ യോക്കരേഷിനെ ടീമിലെടുത്ത് ഇംഗ്ലിഷ് ക്ലബ് ആഴ്സനൽ. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗ് ലിസ്ബണുമായി 8.5 കോടി ഡോളറിനാണ് (ഏകദേശം 734 കോടി രൂപ) വിക്ടോറിനുവേണ്ടിയുള്ള കരാർ ആർസനൽ ഒപ്പുവച്ചത്.
കഴിഞ്ഞ രണ്ടു സീസണുകളിൽ സ്പോർട്ടിംഗിനെ പോർച്ചുഗലിലെ ലീഗ് ചാന്പ്യൻമാരാക്കുന്നതിൽ ഇരുപത്തിയേഴുകാരൻ സ്ട്രൈക്കർ യോക്കരേഷ് നിർണായക പങ്കുവഹിച്ചു. 102 കളികളിൽ 97 ഗോളുകൾ നേടി. ഇതിൽ 54 ഗോളുകൾ കഴിഞ്ഞ സീസണിൽ നേടിയതാണ്.