സാത്വിക്- ചിരാഗ് സഖ്യം ഇന്നിറങ്ങും
Tuesday, July 29, 2025 3:25 AM IST
ന്യൂഡൽഹി: സ്ഥിരതയാർന്ന കുതിപ്പ് തുടരാനും സീസണിലെ തങ്ങളുടെ കന്നി കിരീടം നേടാനും ലക്ഷ്യമിട്ട് സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഇന്ന് മക്കാവു ഓപ്പണ്‍ സൂപ്പർ 300 പോരാട്ടത്തിനിറങ്ങും. അടുത്ത മാസം പാരീസിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിനുള്ള തയാ റെടുപ്പിലാണ് താരങ്ങൾ.
കഴിഞ്ഞയാഴ്ച നടന്ന ചൈന ഓപ്പണ്‍ സൂപ്പർ 1000ൽ ഏഷ്യൻ ഗയിംസ് ചാന്പ്യൻമാരായ ഇരുവരും സെമിഫൈനലിൽ മത്സരം അവസാനിപ്പിച്ചു. മലേഷ്യയുടെ രണ്ടാം സീഡുകളായ ആരോണ്‍ ചിയ, സോ വൂയി യിക്ക് എന്നിവരോടാണ് പരാജയപ്പെട്ടത്.
ലോക മൂന്നാം നന്പർ ജോഡികളുടേത് സ്ഥിരതയുള്ള പ്രകടനമാണ് സീസണാണിൽ. ഇന്ത്യ ഓപ്പണ്‍, സിംഗപ്പുർ ഓപ്പണ്‍, മലേഷ്യ ഓപ്പണ്‍ എന്നിവയിൽ സെമിഫൈനലിലെത്തി. ഇന്തോനേഷ്യ ഓപ്പണിൽ ക്വാർട്ടർ ഫൈനലിലും. അതേസമയം കഴിഞ്ഞ ആഴ്ച നടന്ന ജപ്പാൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ പുറത്തായി.