ഇന്റര്‍ ഡയസീഷന്‍ ചെസ് ടൂര്‍ണമെന്റ്
Monday, July 28, 2025 1:22 AM IST
കൊച്ചി: കാക്കനാട് സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ കെസിവൈഎല്ലിന്റെ (ക്നാനായ കാത്തലിക് യൂത്ത് ലീഗ്) നേതൃത്വത്തില്‍ ഓഗസ്റ്റ് മൂന്നിന് ഇന്റര്‍ ഡയസീഷന്‍ ചെസ് ടൂര്‍ണമെന്റ് നടത്തുന്നു.
കേരളത്തിലെ എല്ലാ കത്തോലിക്ക ഇടവകകളില്‍ നിന്നും പ്രായപരിധിയില്ലാതെ ആര്‍ക്കും പങ്കെടുക്കാം. ഈ മാസം 31ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5001, 3001, 2001 എന്നിങ്ങനെ കാഷ് പ്രൈസ് ലഭിക്കുമെന്ന് ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍ പറഞ്ഞു. 300 രൂപയാണു രജിസ്ട്രേഷന് ഫീസ്. വിവരങ്ങള്‍ക്ക്: 9656632276.