ജഗദീശന് ബാക്കപ്പ് കീപ്പര്‍
Sunday, July 27, 2025 12:43 AM IST
ചെന്നൈ: തമിഴ്നാടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ നാരായണ്‍ ജഗദീശന് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനുള്ള ബാക്കപ്പായാണ് നാരായണ്‍ ജഗദീശനെ ബിസിസിഐ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്റ്റില്‍ ഋഷഭ് പന്ത് കളിക്കാനുള്ള സാധ്യത കുറവാണ്.