ന്യൂ​​​​യോ​​​​ർ​​​​ക്ക്: മേ​​​​ജ​​​​ർ ലീ​​​​ഗ് സോ​​​​ക്ക​​​​ർ (എം​​​​എ​​​​ൽ​​​​എ​​​​സ്) ഓ​​​​ൾ സ്റ്റാ​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ന്ന ഇ​​​​ന്‍റ​​​​ർ മ​​​​യാ​​​​മി താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​ക്കും ജോ​​​​ർ​​​​ഡി ആ​​​​ൽ​​​​ബ​​​​യ്ക്കും ലീ​​​​ഗി​​​​ലെ ഒ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വി​​​​ല​​​​ക്ക്.

ഓ​​​​ൾ സ്റ്റാ​​​​ർ ടീ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടും മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങാ​​​​തെ ഇ​​​​രു​​​​വ​​​​രും മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ന്ന​​​​താ​​​​ണ് വി​​​​ല​​​​ക്കി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ സി​​​​ൻ​​​​സി​​​​നാ​​​​റ്റി എ​​​​ഫ്സി​​​​ക്കെ​​​​തി​​​രാ​​യ ഇ​​​​ന്‍റ​​​​ർ മ​​​​യാ​​​​മി​​​​യു​​​​ടെ ലീ​​​​ഗ് മ​​​​ത്സ​​​​രം ഇ​​​​രു​​​​വ​​​​ർ​​​​ക്കും ക​​ളി​​ക്കാ​​നാ​​വി​​ല്ല.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ട​​​​ന്ന മേ​​​​ജ​​​​ർ ലീ​​​​ഗ് ഓ​​​​ൾ സ്റ്റാ​​​​ർ ഇ​​​​ല​​​​വ​​​​നും മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ ലി​​​​ഗ എം​​​​എ​​​​ക്സും ത​​​​മ്മി​​​​ലു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഓ​​​​ൾ സ്റ്റാ​​​​ർ ഇ​​​​ല​​​​വ​​​​ന് വേ​​​​ണ്ടി ഇ​​​​രു​​​​വ​​​​രും ക​​​​ളി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 3-1ന് ​​​​ഓ​​​​ൾ സ്റ്റാ​​​​ർ ഇ​​​​ല​​​​വ​​​​ൻ വി​​​​ജ​​​​യി​​​​ച്ചു.

നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​കം

തീ​​​​രു​​​​മാ​​​​നം നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​ക​​​​മെ​​​​ന്ന് ഇ​​​​ന്‍റ​​​​ർ മ​​​​യാ​​​​മി സ​​ഹ​​ഉ​​​​ട​​​​മ​​ ജോ​​​​ർ​​​​ജ് മാ​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ മെ​​​​സി നി​​​​രാ​​​​ശ​​​​നാ​​​​ണ്. ഇ​​​​രു​​​​വ​​​​രും ശ​​​​ക്ത​​​​രാ​​​​യി ടീ​​​​മി​​​​നു​​​​വേ​​​​ണ്ടി ക​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്.

സി​​ൻ​​സി​​നാ​​റ്റി​​ക്കെ​​തി​​രാ​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​യി ത​​​​യാ​​​​റെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഒ​​​​രു പ്ര​​​​ദ​​​​ർ​​​​ശ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല എ​​​​ന്ന​​​​തി​​​​നാ​​​​ൽ ലീ​​​​ഗ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വി​​​​ല​​​​ക്ക് നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് എ​​​​ന്തി​​​​നെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും ജോ​​​​ർ​​​​ജ് മാ​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ലീ​​​​ഗി​​​​ൽ അ​​​​ർ​​​​ജ​​​​ന്‍റൈ​​ൻ സൂ​​പ്പ​​ർ​​താ​​​​രം ല​​​​യ​​​​ണ​​​​ൽ മെ​​​​സി എം​​എ​​ൽ​​എ​​സ് 2025 സീ​​സ​​ണി​​ൽ 17 മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 18 ഗോ​​​​ളു​​​​ക​​​​ൾ ഇ​​​​തി​​​​ന​​​​കം നേ​​​​ടി​​​​ക്ക​​​​ഴി​​​​ഞ്ഞു. മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ന്‍റെ ഈ​സ്റ്റേ​ൺ കോ​ൺ​ഫ​റ​ൻ​സി​ൽ 21 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 41 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ മ​യാ​മി.