മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ നാ​ലാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ തോ​ൽ​വി​യി​ൽ​നി​ന്നു ക​ര​ക​യ​റി ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ ടീം ​ഇ​ന്ത്യ. ഇം​ഗ്ല​ണ്ടി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ര​ണ​മ​ത്തെ ചെ​റു​ത്ത്, നാ​ലാം ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന് അ​തി​ജീ​വി​ച്ചാ​ൽ അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ക്കു ജീ​വ​ൻ തി​രി​ച്ചു കി​ട്ടും. നി​ല​വി​ൽ പ​ര​ന്പ​ര​യി​ൽ 2-1നു ​പി​ന്നി​ലാ​ണ് ടീം ​ഇ​ന്ത്യ.

നാ​ലാം ടെ​സ്റ്റി​ൽ 311 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ​ക്കു ര​ണ്ടാം ഇ​ന്നിം​ഗ്സി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ര​ട്ട​പ്ര​ഹ​ര​മേ​റ്റി​രു​ന്നു. സ്കോ​ർ​ബോ​ർ​ഡ് തു​റ​ക്കും മു​ന്പ് യ​ശ​സ്വി ജ​യ്സ്വാ​ളി​നെ​യും (0) സാ​യ് സു​ദ​ർ​ശ​നെ​യും (0) ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് കെ.​എ​ൽ. രാ​ഹു​ലും ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്നു ന​ട​ത്തി​യ ചെ​റു​ത്തു നി​ൽ​പ്പാ​ണ് നാ​ലാം​ദി​നം ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത്.

നാ​ലാം​ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ174 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ട്ടു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ ലീ​ഡി​ലേ​ക്ക് ഇ​ന്ത്യ​ക്ക് ഇ​നി​യും 137 റ​ണ്‍​സ് വേ​ണം. കെ.​എ​ൽ. രാ​ഹു​ൽ 87 റ​ണ്‍​സു​മാ​യും ശു​ഭ്മാ​ൻ ഗി​ൽ 78 റ​ണ്‍​സു​മാ​യും പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ന്നു. ഇ​രു​വ​രും ഇ​ന്ന​ലെ 377 പ​ന്ത് നേ​രി​ട്ടാ​ണ് 174 റ​ണ്‍​സി​ന്‍റെ അ​ഭേ​ദ്യ​മാ​യ മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടു​മാ​യി ത​ല​യു​യ​ർ​ത്തി നി​ന്ന​ത്. സ്കോ​ർ: ഇ​ന്ത്യ 358, 174/2. ഇം​ഗ്ല​ണ്ട് 669.

റ​​ണ്‍​മ​​ല ക​​യ​​റ്റം

ജോ ​​റൂ​​ട്ടി​​ന്‍റെ (150) സെ​​ഞ്ചു​​റി​​ക്കു പി​​ന്നാ​​ലെ ബെ​​ന്‍ സ്റ്റോ​​ക്‌​​സും ശ​​ത​​കം പി​​ന്നി​​ട്ട​​പ്പോ​​ള്‍ ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇന്നിം​​ഗ്‌​​സ് സ്‌​​കോ​​റാ​​യ 358ന് ​​എ​​തി​​രേ ഇം​​ഗ്ല​​ണ്ട് റ​​ണ്‍​മ​​ല പ​​ടു​​ത്തു​​യ​​ര്‍​ത്തി. ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 544 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് നാ​​ലാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. 77 റ​​ണ്‍​സു​​മാ​​യി സ്റ്റോ​​ക്‌​​സും 21 റ​​ണ്‍​സു​​മാ​​യി ലി​​യാം ഡൗ​​സ​​ണു​​മാ​​യി​​രു​​ന്നു ക്രീ​​സി​​ല്‍.

ഡൗ​​സ​​നെ (26) ബും​​റ ബൗ​​ള്‍​ഡാ​​ക്കി. നേ​​രി​​ട്ട 164-ാം പ​​ന്തി​​ല്‍ സ്റ്റോ​​ക്‌​​സ് സെ​​ഞ്ചു​​റി തി​​ക​​ച്ചു. 10-ാം ന​​മ്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ബ്രൈ​​ഡ​​ന്‍ കേ​​ഴ്‌​​സും (54 പ​​ന്തി​​ല്‍ 47) ഇ​​ന്ത്യ​​ന്‍ ബൗ​​ള​​ര്‍​മാ​​രെ കാ​​ഴ്ച​​ക്കാ​​രാ​​ക്കി. ഒ​​മ്പ​​താം വി​​ക്ക​​റ്റി​​ല്‍ സ്റ്റോ​​ക്‌​​സും കേ​​ഴ്‌​​സും ചേ​​ര്‍​ന്ന് 97 പ​​ന്തി​​ല്‍ 95 റ​​ണ്‍​സ് നേ​​ടി. കേ​​ഴ്‌​​സി​​നെ ജ​​ഡേ​​ജ പു​​റ​​ത്താ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് അ​​വ​​സാ​​നി​​ച്ച​​ത്; 157.1 ഓ​​വ​​റി​​ല്‍ 669. ഇം​​ഗ്ല​​ണ്ടി​​ന് അ​​പ്പോ​​ഴേ​​ക്കും 311 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡ് ല​​ഭി​​ച്ചി​​രു​​ന്നു.

സ്റ്റോ​​ക് തീ​​രാ​​ത്ത ബെ​​ന്‍

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ റി​​ട്ട​​യേ​​ര്‍​ഡ് ഹ​​ര്‍​ട്ടാ​​യി ക്രീ​​സ് വി​​ട്ട​​ശേ​​ഷം, തി​​രി​​ച്ചെ​​ത്തി​​യ ക്യാ​​പ്റ്റ​​ന്‍ ബെ​​ന്‍ സ്റ്റോ​​ക്‌​​സ് സെ​​ഞ്ചു​​റി കു​​റി​​ച്ചു. 198 പ​​ന്തി​​ല്‍ 11 ഫോ​​റും മൂ​​ന്നു സി​​ക്‌​​സും അ​​ട​​ക്കം 141 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് സ്റ്റോ​​ക്‌​​സ് ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ പ​​ന്തി​​ല്‍ പു​​റ​​ത്താ​​യ​​ത്. ഇ​​ന്ത്യ​​യു​​ടെ അ​​ഞ്ച് വി​​ക്ക​​റ്റ് പി​​ഴു​​ത ബെ​​ന്‍ സ്റ്റോ​​ക്‌​​സ്, ഒ​​രു ടെ​​സ്റ്റി​​ല്‍ അ​​ഞ്ച് വി​​ക്ക​​റ്റും സെ​​ഞ്ചു​​റി​​യും താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ഇ​​ടം​​പി​​ടി​​ച്ചു. ഇം​​ഗ്ലീ​​ഷ് ക്യാ​​പ്റ്റ​​ന്‍റെ 14-ാം ടെ​​സ്റ്റ് സെ​​ഞ്ചു​​റി​​യാ​​ണ്. ഇം​​ഗ്ല​​ണ്ടി​​നാ​​യി അ​​ഞ്ച് വി​​ക്ക​​റ്റും സെ​​ഞ്ചു​​റി​​യും ഒ​​രു ടെ​​സ്റ്റി​​ല്‍ സ്വ​​ന്ത​​മാ​​ക്കു​​ന്ന നാ​​ലാ​​മ​​നാ​​ണ് സ്റ്റോ​​ക്‌​​സ്. ടോ​​ണി ഗ്രെ​​യ്ഗ്, ഇ​​യാ​​ന്‍ ബോ​​തം, ഗ​​സ് അ​​റ്റ്കി​​ന്‍​സ​​ണ്‍ എ​​ന്നി​​വ​​രാ​​ണ് മു​​മ്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ഇ​​യാ​​ന്‍ ബോ​​തം അ​​ഞ്ച് ത​​വ​​ണ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.


148 വ​​ര്‍​ഷ​​ത്തി​​നി​​ടെ ഇ​​താ​​ദ്യം

ഒ​​രു ടെ​​സ്റ്റി​​ല്‍ അ​​ഞ്ച് വി​​ക്ക​​റ്റും സെ​​ഞ്ചു​​റി​​യും കു​​റി​​ക്കു​​ന്ന അ​​ഞ്ചാ​​മ​​ത് ക്യാ​​പ്റ്റ​​നാ​​ണ് ബെ​​ന്‍ സ്റ്റോ​​ക്‌​​സ്. 1983ല്‍ ​​ഇ​​ന്ത്യ​​ക്കെ​​തി​​രേ പാ​​ക് ക്യാ​​പ്റ്റ​​ന്‍ ഇ​​മ്രാ​​ന്‍ ഖാ​​നാ​​ണ് ഈ ​​നേ​​ട്ടം അ​​വ​​സാ​​ന​​മാ​​യി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്, അ​​താ​​യ​​ത് നീ​​ണ്ട 42 വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം. എ​​ന്നാ​​ല്‍, ഇം​​ഗ്ല​​ണ്ടി​​ന്‍റെ 148 വ​​ര്‍​ഷ​​ത്തെ ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​നി​​ടെ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ക്യാ​​പ്റ്റ​​നാ​​ണ് ബെ​​ന്‍ സ്റ്റോ​​ക്‌​​സ് എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. 1877ല്‍ ​​ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ മെ​​ല്‍​ബ​​ണി​​ലാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ടി​​ന്‍റെ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ്.

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ ഡെ​​ന്നി​​സ് അ​​റ്റ്കി​​ന്‍​സ​​ണ്‍ (1955), ഗാ​​രി സോ​​ബേ​​ഴ്‌​​സ് (1966), പാക്കി​​സ്ഥാ​​ന്‍റെ മു​​ഷ്താ​​ഖ് മു​​ഹ​​മ്മ​​ദ് (1977), ഇ​​മ്രാ​​ന്‍ ഖാ​​ന്‍ (1983) എ​​ന്നീ ക്യാ​​പ്റ്റ​​ന്മാ​​രും ഒ​​രു ടെ​​സ്റ്റി​​ല്‍ 5 വി​​ക്ക​​റ്റും സെ​​ഞ്ചു​​റി​​യും കു​​റി​​ച്ചി​​ട്ടു​​ണ്ട്.

കാ​​ലി​​സ്, സോ​​ബേ​​ഴ്‌​​സ്, ബെ​​ന്‍

ടെ​​സ്റ്റി​​ല്‍ 7000 റ​​ണ്‍​സ് ക്ല​​ബ്ബി​​ലും സ്റ്റോ​​ക്‌​​സ് ഇ​​ന്ന​​ലെ എ​​ത്തി. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ 7000+ റ​​ണ്‍​സും 200+ വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​യു​​ള്ള മൂ​​ന്നാ​​മ​​ത് താ​​ര​​വു​​മാ​​യി സ്റ്റോ​​ക്‌​​സ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ജാ​​ക് കാ​​ലി​​സ് (13,289 റ​​ണ്‍​സ്, 292 വി​​ക്ക​​റ്റ്), വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ ഗാ​​രി സോ​​ബേ​​ഴ്‌​​സ് (8032 റ​​ണ്‍​സ്, 235 വി​​ക്ക​​റ്റ്) എ​​ന്നി​​വ​​ര്‍ മാ​​ത്ര​​മാ​​ണ് മു​​മ്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. സ്റ്റോ​​ക്‌​​സി​​ന് 7032 റ​​ണ്‍​സും 229 വി​​ക്ക​​റ്റു​​മു​​ണ്ട്.

669

ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​റി​​ലെ ഓ​​ള്‍​ഡ് ട്രാ​​ഫോ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ഇ​​ന്നിം​​ഗ്‌​​സ് സ്‌​​കോ​​റാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ 669. ഓ​​സ്‌​​ട്രേ​​ലി​​യ 1964ല്‍ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 656 റ​​ണ്‍​സ് എ​​ടു​​ത്ത​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍. ഈ ​​വേ​​ദി​​യി​​ല്‍ ഇ​​തി​​നു മു​​മ്പ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍ 1934ല്‍ ​​ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ നേ​​ടി​​യ 627/9 ആ​​യി​​രു​​ന്നു.

ജ​​യ്‌​​സ്വാ​​ള്‍ (0), സാ​​യ് (0)

മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ നാ​​ലാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഇ​​ന്ത്യ​​ന്‍ ഓ​​പ്പ​​ണ​​ര്‍ യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ളും മൂ​​ന്നാം ന​​മ്പ​​റാ​​യ സാ​​യ് സു​​ദ​​ര്‍​ശ​​നും പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്ത്. ഇ​​ന്നിം​​ഗ്‌​​സി​​ലെ ആ​​ദ്യ ഓ​​വ​​റി​​ന്‍റെ നാ​​ലും അ​​ഞ്ചും പ​​ന്തു​​ക​​ളി​​ലാ​​യി​​രു​​ന്നു ഇ​​രു​​വ​​രും മ​​ട​​ങ്ങി​​യ​​ത്. സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ ഗോ​​ള്‍​ഡ​​ന്‍ ഡ​​ക്കാ​​യി. ഇ​​രു​​വ​​രെ​​യും മ​​ട​​ക്കി​​യ​​ത് ക്രി​​സ് വോ​​ക്‌​​സ്.

ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ട് വി​​ക്ക​​റ്റ് ഇ​​ന്നിം​​ഗ്‌​​സി​​ലെ ആ​​ദ്യ ഓ​​വ​​റി​​ല്‍ വീ​​ഴു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ല്‍ ര​​ണ്ടാം ത​​വ​​ണ. 2014ല്‍ ​​ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ ഓ​​ക്‌​ല​​ന്‍​ഡി​​ല്‍ ട്രെ​​ന്‍റ് ബോ​​ള്‍​ട്ട് എ​​റി​​ഞ്ഞ ആ​​ദ്യ ഓ​​വ​​റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ശി​​ഖ​​ര്‍ ധ​​വാ​​നും ചേ​​തേ​​ശ്വ​​ര്‍ പൂ​​ജാ​​ര​​യും പു​​റ​​ത്താ​​യി​​രു​​ന്നു.

ര​​ണ്ടാം ടെ​​സ്റ്റ് ക​​ളി​​ക്കു​​ന്ന സാ​​യ് സു​​ദ​​ര്‍​ശ​​ന്‍, ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും ഓ​​രോ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യി. ഇ​​ന്ത്യ​​യു​​ടെ ഒ​​രു ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​ര്‍ ആ​​ദ്യ ര​​ണ്ട് ടെ​​സ്റ്റി​​ല്‍ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​കു​​ന്ന​​ത് ഇ​​താ​​ദ്യം.