ഇംഗ്ലണ്ടിൽ 1000; ഏഴാമന് ജഡേജ
Monday, July 28, 2025 1:22 AM IST
മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ 1000 റണ്‍സ് എന്ന നേട്ടത്തില്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമനാണ് ഇദ്ദേഹം. ഇംഗ്ലണ്ടിന് എതിരേ നടക്കുന്ന ആന്ഡേഴ്സണ് - തെണ്ടുല്‍ക്കര്‍ പരമ്പരയ്ക്കിടെ ഈ നേട്ടത്തിലെത്തുന്ന മൂന്നാമനാണ് ജഡേജയെന്നതും ശ്രദ്ധേയം. ഈ പരമ്പരയ്ക്കിടെ കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരും ഇംഗ്ലീഷ് മണ്ണില്‍ 1000 റണ്‍സ് തികച്ചിരുന്നു.
സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്കര്‍, വിരാട് കോഹ്ലി എന്നിവര്‍ മാത്രമായിരുന്നു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.