സാത്വിക്- ചിരാഗ് സഖ്യത്തിന് നേട്ടം
Wednesday, July 30, 2025 2:29 AM IST
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ ഇന്ത്യയുടെ പുരുഷ ഡബിൾസ് സഖ്യം സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ലോക റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി.
ഇന്നലെ പുറത്തിറങ്ങിയ ബിഡബ്ല്യുഎഫ് പുരുഷ ഡബിൾസ് പുതിയ പട്ടികയിൽ മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് സഖ്യം ആദ്യ പത്തിനുള്ളിൽ തിരിച്ചെത്തിയത്. നിലവിൽ പത്താം സ്ഥാനത്താണ് മുൻ ലോക ഒന്നാം നന്പർ ജോഡി.