കനേഡിയൻ ഓപ്പണ്‍ ; ബൗച്ചാർഡ് രണ്ടാം റൗണ്ടിൽ
Wednesday, July 30, 2025 2:29 AM IST
മോണ്ട്രിയല്: കനേഡിയൻ ഓപ്പണ്‍ വനിത സിംഗിൾസിൽ ആദ്യ റൗണ്ടിൽ യൂജെനി ബൗച്ചാർഡ് 6-4, 2-6, 6-2 സ്കോറിന് എമിലിയാന അരാംഗോയെ പരാജയപ്പെടുത്തി.
ഈ വർഷത്തെ രണ്ടാം സിംഗിൾസ് മത്സരം കളിക്കുന്ന ബൗച്ചാർഡ് മത്സരത്തിൽ ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ തുടർച്ചയായ പിഴവുകൾ വരുത്തിയതോടെ രണ്ടാം സെറ്റ് കൊളംബിയൻ താരം അരാംഗോ നേടി. സ്കോർ സമനലയിൽ.
നിർണായക സെറ്റ് സ്വന്തമാക്കി ബൗച്ചാർഡ് രണ്ടാം റൗണ്ടിൽ കടന്നു. 17ാം സീഡ് സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിക്കിയാണ് രണ്ടാം റൗണ്ടിൽ ബൗച്ചാർഡിന്റെ എതിരാളി.
പുരുഷ സിംഗിൾസിൽ 2022ലെ നാഷണൽ ബാങ്ക് ഓപ്പണ്‍ ചാന്പ്യൻ പാബ്ലോ കരീനോ ബുസ്റ്റ കനേഡിയൻ വൈൽഡ് കാർഡ് എൻട്രി ലിയാം ഡ്രാക്സലിനെ 2-6, 6-4, 6-4 സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.