സെ​​​​ന്‍റ് കി​​​​റ്റ്സ്: ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യ്ക്ക് പി​​​​ന്നാ​​​​ലെ വെ​​​​സ്റ്റി​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ ട്വ​​​​ന്‍റി 20 പ​​​​ര​​​​ന്പ​​​​ര​​​​യും തൂ​​​​ത്തു​​​​വാ​​​​രി ഓ​​​​സ്ട്രേ​​​​ലി​​​​യ.

അ​​​​ഞ്ചാം ട്വ​​​​ന്‍റി 20യില്‍ ​​​​മൂ​​​​ന്ന് വി​​​​ക്ക​​​​റ്റി​​​​ന്‍റെ ജ​​​​യ​​​​മാ​​​​ണ് ഓ​​​​സീ​​​​സ് നേ​​​​ടി​​​​യ​​​​ത്. നേ​​​​ര​​​​ത്തേ ന​​​​ട​​​​ന്ന നാ​​​​ല് ട്വ​​​​ന്‍റി 20 മ​​​​ത്സ​​​​ര​​​​വും ഓ​​​​സീ​​​​സ് ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ ടെ​​​​സ്റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യും ഓ​​​​സീ​​​​സ് 3-0ന് ​​​​സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ൽ 8-0ന്‍റെ പൂ​​​​ർ​​​​ണ ആ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ നേ​​​​ടി​​​​യ​​​​ത്.

ടോ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ബാ​​​​റ്റിം​​​​ഗി​​​​നെ​​​​ത്തി​​​​യ വെ​​​​സ്റ്റി​​​​ൻ​​​​ഡീ​​​​സ് 19.4 ഓ​​​​വ​​​​റി​​​​ൽ 170ന് ​​​​പു​​​​റ​​​​ത്താ​​​​യി. മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ൽ ഓ​​​​സീ​​​​സ് 17 ഓ​​​​വ​​​​റി​​​​ൽ ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ല​​​​ക്ഷ്യം മ​​​​റി​​​​ക​​​​ട​​​​ന്നു. 37 റ​​​​ണ്‍​സ് നേ​​​​ടി​​​​യ മി​​​​ച്ച​​​​ൽ ഓ​​​​വ​​​​നാ​​​​ണ് ടോ​​​​പ് സ്കോ​​​​റ​​​​ർ. വി​​​​ൻ​​​​ഡീ​​​​സി​​​​ന് വേ​​​​ണ്ടി​​​​ അ​​​​കെ​​​​യ്ൽ ഹൊ​​​​സെ​​​​യ്ൻ മൂ​​​​ന്ന് വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി. ഓ​​​​സീ​​​​സി​​​​നാ​​​​യി മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ ബെ​​​​ൻ ദാ​​​​ർ​​​​ഷ്യു​​​​സാ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. സ്കോ​​​​ർ: വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ്: 19.4 ഓ​​​​വ​​​​റി​​​​ൽ 170. ഓ​​​​സ്ട്രേ​​​​ലി​​​​യ: 17 ഓ​​​​വ​​​​റി​​​​ൽ 173/7.

വി​​​​ൻ​​​​ഡീ​​​​സ് സ്റ്റാ​​​​ർ​​​​ട്ട്

ആ​​​​ദ്യം ബാ​​​​റ്റു​​​​ചെ​​​​യ്ത വെ​​​​സ്റ്റി​​​​ൻ​​​​ഡീ​​​​സ് ഷിം​​​​റോ​​​​ണ്‍ ഹെ​​​​റ്റ്മെ​​​​യ​​​​റു​​​​ടെ 52 റ​​​​ണ്‍​സ് മി​​​​ക​​​​വി​​​​ലാ​​​​ണ് 170 റ​​​​ണ്‍​സ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഷെ​​​​ഫാ​​​​നെ റു​​​​ത​​​​ർ​​​​ഫോ​​​​ർ​​​​ഡ് (35) ഭേ​​​​ദ​​​​പ്പെ​​​​ട്ട പ്ര​​​​ക​​​​ട​​​​നം പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു. ജേ​​​​സ​​​​ണ്‍ ഹോ​​​​ൾ​​​​ഡ​​​​ർ 20 റ​​​​ണ്‍​സ് നേ​​​​ടി. മാ​​​​ത്യൂ ഫോ​​​​ർ​​​​ഡെ (15), അ​​​​കെ​​​​യ്ൽ (11), ബ്ര​​​​ൻ​​​​ഡ​​​​ൻ കിം​​​​ഗ് (11) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ര​​​​ണ്ട​​​​ക്കം ക​​​​ണ്ട മ​​​​റ്റു​​​​താ​​​​ര​​​​ങ്ങ​​​​ൾ. ഷാ​​​​യ് ഹോ​​​​പ്പ് (9), കീ​​​​സി കാ​​​​ർ​​​​ട്ടി (1), റൊ​​​​മാ​​​​രി​​​​യ ഷെ​​​​പ്പേ​​​​ർ​​​​ഡ് (8), അ​​​​ൽ​​​​സാ​​​​രി (3) എ​​​​ന്നി​​​​വ​​​​ർ നി​​​​രാ​​​​ശ​​​​പ്പെടു​​​​ത്തി.


ഓ​​​​സീ​​​​സ് അ​​​​റ്റാ​​​​ക്ക്

മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ ഓ​​​​സീ​​​​സി​​​​ന് മോ​​​​ശം തു​​​​ട​​​​ക്ക​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ൽ മൂ​​​ന്നി​​​​ന് 25 എ​​​​ന്ന നി​​​​ല​​​​യി​​​​ലും നാ​​​​ലി​​​​ന് 60 എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​മാ​​​​യി. ര​​​​ണ്ടാം ഓ​​​​വ​​​​റി​​​​ൽ ഗ്ലെ​​​​ൻ മാ​​​​ക്സ്‌വല്‍ (0) ഗോ​​​​ൾ​​​​ഡ​​​​ൻ ഡ​​​​ക്കാ​​​​യി. ജേ​​​​സ​​​​ണ്‍ ഹോ​​​​ൾ​​​​ഡ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു വി​​​​ക്ക​​​​റ്റ്. പി​​​​ന്നാ​​​​ലെ എ​​​​ത്തി​​​​യ ജോ​​​​ഷ് ഇ​​​​ൻ​​​​ഗ്ലി​​​​സി​​​​നേ​​​​യും (10) ഹോ​​​​ൾ​​​​ഡ​​​​ർ മ​​​​ട​​​​ക്കി.

മി​​​​ച്ച​​​​ൽ മാ​​​​ർ​​​​ഷി​​​​നെ (14), അ​​​​ൽ​​​​സാ​​​​രി ജോ​​​​സ​​​​ഫ് ബൗ​​​​ൾ​​​​ഡാ​​​​ക്കി​​​​യ​​​​തോ​​​​ടെ മൂ​​​​ന്നി​​​​ന് 25 എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി ഓ​​​​സീ​​​​സ്. തു​​​​ട​​​​ർ​​​​ന്ന് കാ​​​​മ​​​​റൂ​​​​ണ്‍ ഗ്രീ​​​​ൻ (32) ടിം ​​​​ഡേ​​​​വി​​​​ഡ് (30) സ​​​​ഖ്യം 35 റ​​​​ണ്‍​സ് കൂ​​​​ട്ടിച്ചേര്‍​​​​ത്തു. ഡേ​​​​വി​​​​ഡ് അ​​​​ഞ്ചാം ഓ​​​​വ​​​​റി​​​​ൽ മ​​​​ട​​​​ങ്ങി. 12 പ​​​​ന്തു​​​​ക​​​​ൾ മാ​​​​ത്രം നേ​​​​രി​​​​ട്ട താ​​​​രം നാ​​​​ല് സി​​​​ക്സു​​​​ക​​​​ൾ നേ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ നാ​​​​ലി​​​​ന് 60 എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി ഓ​​​​സീ​​​​സ്.

തു​​​​ട​​​​ർ​​​​ന്ന് ഓ​​​​വ​​​​ൻ- ഗ്രീ​​​​ൻ സ​​​​ഖ്യം 63 റ​​​​ണ്‍​സ് കൂ​​​​ട്ടി​​​​ചേ​​​​ർ​​​​ത്ത് ഓ​​​​സീ​​​​സി​​​​നെ മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് തി​​​​ര​​​​കെ​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്നു. ഇ​​​​രു​​​​വ​​​​രും മ​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും ആ​​​​രോ​​​​ണ്‍ ഹാ​​​​ർ​​​​ഡി (25 പ​​​​ന്തി​​​​ൽ പു​​​​റ​​​​ത്താ​​​​വാ​​​​തെ 28) ഓ​​​​സീ​​​​സി​​​​നെ വി​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ചു. ഡ്വാ​​​​ർ​​​​ഷി​​​​സാ​​​​ണ് (9) പു​​​​റ​​​​ത്താ​​​​യ മ​​​​റ്റൊ​​​​രു​​​​ താ​​​​രം. സീ​​​​ൻ അ​​​​ബോ​​​​ട്ട് (5) പു​​​​റ​​​​ത്താ​​​​വാ​​​​തെ നി​​​​ന്നു.