ഇന്ത്യ- പാക് ക്രിക്കറ്റ് നടക്കട്ടെ: സൗരവ് ഗാംഗുലി
Wednesday, July 30, 2025 2:29 AM IST
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിക്കുന്നത് തടയേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
എന്നാൽ പഹൽഗാമിലേതുപോലുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും സംഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ നായകന്റെ പ്രതികരണം.
“മത്സരങ്ങൾ മുന്നോട്ടുപോകണം. അതേസമയം പഹൽഗാം ഒരിക്കലും സംഭവിക്കരുത്”- ഗാംഗുലി പറഞ്ഞു.