സിംബാബ്വെ 149നു പുറത്ത്
Wednesday, July 30, 2025 11:02 PM IST
ബുലവായോ: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ആതിഥേയരായ സിംബാബ്വെ 149 റണ്‍സിനു പുറത്ത്.
ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി 39 റണ്‍സിന് ആറ് വിക്കറ്റ് സ്വന്തമാക്കി. നഥാന്‍ സ്മിത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രെയ്ഗ് ഇര്‍വിനാണ് (39) സിംബാബ്വെ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.