ജമാൽ മുസിയാല കളിക്കളത്തിലേക്ക്
Wednesday, July 30, 2025 2:29 AM IST
ജർമനി: ക്ലബ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിക്കെതിരായ മത്സരത്തിനിടെ ഇടതുകാലിനു ഗുരുതരമായ പരിക്കേറ്റ ജർമൻ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ ജർമൻ മിഡ്ഫീൽഡർ ജമാൽ മുസിയാലയുടെ പരിക്ക് ഭേദമായി വരുന്നു. താരം ഡിസംബറിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്.
ഒക്ടോബറോടെ പരിശീലനം പുനരാരംഭിക്കുമെന്നും രണ്ട് മാസങ്ങൾക്കുള്ളിൽ 22 കാരൻ കളത്തിൽ തിരിച്ചെത്തുമെന്നുമാണ് റിപ്പോർട്ട്.