അര്ജുന് ക്വാർട്ടറിൽ
Wednesday, July 30, 2025 11:02 PM IST
റിയാദ്: ഇസ്പോര്‍ട്സ് ലോകകപ്പ് ചെസില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ അര്ജുന് എറിഗയ്സി ക്വാര്‍ട്ടര്‍ ഫൈനലില്‍.
ഗ്രൂപ്പ് ബി ചാമ്പ്യനായാണ് 21കാരനായ അര്ജുന് അവസാന എട്ടില്‍ ഇടംപിടിച്ചത്. മാഗ്നസ് കാള്സണ് (ഗ്രൂപ്പ് ഡി), ലെവോണ്‍ അരോണിയന് (ഗ്രൂപ്പ് എ), അലിറേസ ഫിറോസ്ജ (ഗ്രൂപ്പ് സി) എന്നിവരും ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ കടന്നു.