വനിതകള്‍ക്ക് ജീന്‍ ടെസ്റ്റ് നിര്‍ബന്ധം
Friday, August 1, 2025 2:41 AM IST
ലോസ് ആഞ്ചലസ്: അത്ലറ്റിക്സില് ലോക റാങ്കിംഗ് വേദികളില്‍ മത്സരിക്കാന്‍ വനിതാ താരങ്ങള്‍ക്ക് ഇനി ജീന്‍ ടെസ്റ്റ് നിര്‍ബന്ധം.
വേള്‍ഡ് അത്ലറ്റിക്സ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി എസ്ആര്‍വൈ (ലിംഗ നിര്‍ണയ വൈ) പരിശോധനയ്ക്കു വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന അത്ലറ്റുകള് വിധേയരാകണം. ശരീരത്തിലെ വൈ ക്രോമസോം അളവു പരിശോധനയാണ് ഇതിലൂടെ നടത്തുക.
ഇതോടെ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട വനിതാ കായികതാരങ്ങള്‍ ജീന്‍ ടെസ്റ്റിനു വിധേയമാകേണ്ടിവരും. സെപ്റ്റംബര്‍ 13 മുതല്‍ 21വരെ ടോക്കിയോയിലാണ് 2025 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്.