ഇന്റർ മയാമിക്കു ജയം
Friday, August 1, 2025 2:41 AM IST
ന്യൂയോർക്ക്: മത്സര വിലക്കിനുശേഷം തിരിച്ചെത്തിയ ലയണൽ മെസി മിന്നും ഫോം തുടർന്നപ്പോൾ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. ചേസ് സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ അറ്റ്ലസ് എഫ്സിയെ (2-1) ഇന്റർ മയാമി പരാജയപ്പെടുത്തി.
സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽനിന്ന് ഇന്റർ മയാമിയിൽ എത്തിയ അർജന്റൈൻ താരം റോഡ്രിഗോ ഡിപോൾ സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു.
ഇന്റർ മയാമിയുടെ രണ്ടു ഗോളിനും അസിസ്റ്റ് നടത്തിയത് മെസിയായിരുന്നു. ഇതോടെ കരിയറിൽ മെസിയുടെ അസിസ്റ്റ് 388 ആയി.