ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ഇ​ര​ട്ട റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി. 35 പ​ന്തി​ല്‍ നാ​ലു ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 21 റ​ണ്‍സ് എ​ടു​ത്ത ഗി​ല്‍, സാ​യ് സു​ദ​ര്‍ശ​നു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ വീ​ഴ്ച പ​റ്റി​യ​തോ​ടെ റ​ണ്ണൗ​ട്ടാ​യി.

റ​ണ്ണി​നാ​യി പ​കു​തി​യോ​ളം ഓ​ടി​യ ഗി​ല്ലി​നെ മ​റു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന സാ​യ് സു​ദ​ര്‍ശ​ന്‍ തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, തി​രി​ഞ്ഞോ​ടാ​ന്‍ ശ്ര​മി​ച്ച ഗി​ല്ലി​നു ക്രീ​സി​ല്‍ തി​രി​ച്ചെ​ത്താ​നാ​യി​ല്ല. ബൗ​ള​ര്‍ ഗ​സ് അ​റ്റ്കി​ന്‍സ​ണി​ന്‍റെ നേ​രി​ട്ടു​ള്ള ഏ​റി​ല്‍ ഗി​ല്‍ റ​ണ്ണൗ​ട്ട്. ര​ണ്ടാം​വ​ട്ട​വും മ​ഴ​യി​ല്‍ മ​ത്സ​രം മു​ട​ങ്ങു​ന്ന​തി​നു മു​മ്പു​ള്ള ഇ​ന്ത്യ​യു​ടെ നി​ര്‍ഭാ​ഗ്യ മു​ഹൂ​ര്‍ത്തം.

ഗാ​വ​സ്‌​ക​റി​നെ മ​റി​ക​ട​ന്നു

47 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള സു​നി​ല്‍ ഗാ​വ​സ്‌​ക​റി​ന്‍റെ റി​ക്കാ​ര്‍ഡ് ശു​ഭ്മാ​ന്‍ ഗി​ല്‍ മ​റി​ക​ട​ന്ന​താ​യി​രു​ന്നു ഓ​വ​ല്‍ മൈ​താ​ന​ത്തെ ആ​ദ്യ ഇ​ന്ത്യ​ന്‍ മു​ഹൂ​ര്‍ത്തം. ഒ​രു ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടു​ന്ന ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ എ​ന്ന​തി​ലാ​ണ് സു​നി​ല്‍ ഗാ​വ​സ്‌​ക​റി​ന്‍റെ റി​ക്കാ​ര്‍ഡ് ശു​ഭ്മാ​ന്‍ ഗി​ല്‍ മ​റി​ക​ട​ന്ന​ത്. ഇ​ന്ന​ലെ 21 റ​ണ്‍സ് നേ​ടി​യ​തോ​ടെ ഈ ​പ​ര​മ്പ​ര​യി​ല്‍ ഗി​ല്ലി​ന്‍റെ റ​ണ്‍സ് സ​മ്പാ​ദ്യം 743 ആ​യി. ആ​ദ്യ നാ​ല് ടെ​സ്റ്റി​ല്‍നി​ന്ന് 722 റ​ണ്‍സു​മാ​യാ​ണ് ഗി​ല്‍ ഓ​വ​ലി​ല്‍ എ​ത്തി​യ​ത്.

1978-79ല്‍ ​വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന് എ​തി​രാ​യ ഹോം ​പ​ര​മ്പ​ര​യി​ല്‍ 732 റ​ണ്‍സ് നേ​ടി​യ സു​നി​ല്‍ ഗാ​വ​സ്‌​ക​റി​ന്‍റെ റി​ക്കാ​ര്‍ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. ഒ​മ്പ​ത് ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്നാ​യി​രു​ന്നു ഗാ​വ​സ്‌​ക​റി​ന്‍റെ 732 റ​ണ്‍സ്.

സോ​ബേ​ഴ്‌​സി​നെ​യും പി​ന്ത​ള്ളി

വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇ​തി​ഹാ​സ​മാ​യ ഗാ​രി സോ​ബേ​ഴ്‌​സി​ന്‍റെ റി​ക്കാ​ര്‍ഡും ശു​ഭ്മാ​ന്‍ ഗി​ല്‍ ഇ​ന്ന​ലെ തി​രു​ത്തി. ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍ ഒ​രു ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടു​ന്ന സ​ന്ദ​ര്‍ശ​ക ടീം ​ക്യാ​പ്റ്റ​ന്‍ എ​ന്ന സോ​ബേ​ഴ്‌​സി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ഗി​ല്‍ മ​റി​ക​ട​ന്ന​ത്. 59 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍ഡാ​ണ് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ഇ​ന്ന​ലെ ഓ​വ​ലി​ലെ ഹ്ര​സ്വ ഇ​ന്നിം​ഗ്‌​സി​നി​ടെ ത​ക​ര്‍ത്ത​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.


1966ല്‍ ​ഗാ​രി സോ​ബേ​ഴ്‌​സ് എ​ട്ട് ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്ന് 722 റ​ണ്‍സ് നേ​ടി​യ​താ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. ഒ​മ്പ​താം ഇ​ന്നിം​ഗ്‌​സി​ല്‍ ഗി​ല്‍ ഈ ​റി​ക്കാ​ര്‍ഡ് പി​ന്ത​ള്ളി. മാ​ഞ്ച​സ്റ്റ​റി​ലെ നാ​ലാം ടെ​സ്റ്റ് ക​ഴി​ഞ്ഞ​പ്പോ​ള്‍, എ​ട്ട് ഇ​ന്നിം​ഗ്‌​സി​ല്‍ 722 റ​ണ്‍സ് നേ​ടി സോ​ബേ​ഴ്‌​സി​ന്‍റെ റി​ക്കാ​ര്‍ഡി​നൊ​പ്പം ഗി​ല്‍ എ​ത്തി​യി​രു​ന്നു.

മ​ഴ, വി​ക്ക​റ്റ്

നാ​ലു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ, അ​ഞ്ചാം ടെ​സ്റ്റി​ന് ഇ​റ​ങ്ങി​യ​ത്. മാ​ഞ്ച​സ്റ്റ​റി​ല്‍ ക​ളി​ച്ച ജ​സ്പ്രീ​ത് ബും​റ, ഋ​ഷ​ഭ് പ​ന്ത്, ഷാ​ര്‍ദു​ള്‍ ഠാ​ക്കൂ​ര്‍, അ​ന്‍ഷു​ല്‍ കാം​ബോ​ജ് എ​ന്നി​വ​ര്‍ക്കു പ​ക​രം ആ​കാ​ശ് ദീ​പ്, ധ്രു​വ് ജു​റെ​ല്‍, ക​രു​ണ്‍ നാ​യ​ര്‍, പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ എ​ത്തി.

ക​ഴി​ഞ്ഞ നാ​ലി​ലേ​തുംപോ​ലെ അ​ഞ്ചാം ടെ​സ്റ്റി​ലും ഇ​ന്ത്യ​യെ ടോ​സ് ക​ടാ​ഷി​ച്ചി​ല്ല. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ല്‍ ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (2) വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ങ്ങി. സ്‌​കോ​ര്‍ 38ല്‍ ​നി​ല്‍ക്കു​മ്പോ​ള്‍ കെ.​എ​ല്‍. രാ​ഹു​ല്‍ (14) ബൗ​ള്‍ഡ്. സാ​യ് സു​ദ​ര്‍ശ​നും ശു​ഭ്മാ​ന്‍ ഗി​ല്ലും പ​തു​ക്കെ സ്‌​കോ​ര്‍ബോ​ര്‍ഡ് ച​ലി​പ്പി​ക്കു​ന്ന​തി​നി​ടെ മ​ഴ​യെ​ത്തി. 23 ഓ​വ​റി​ല്‍ 72/2 എ​ന്ന നി​ല​യി​ല്‍ മ​ത്സ​രം നി​ര്‍ത്തി​വ​ച്ചു.

മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍ നി​ര്‍ഭാ​ഗ്യ റ​ണ്ണൗ​ട്ടി​ന്‍റെ രൂ​പ​ത്തി​ല്‍ ഗി​ല്ലി​നെ (21) ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യി. അ​തോ​ടെ ഇ​ന്ത്യ 83/3. സാ​യ് സു​ദ​ര്‍ശ​നു കൂ​ട്ടാ​യി ക​രു​ണ്‍ നാ​യ​ര്‍ എ​ത്തി. ര​ണ്ടു റ​ണ്‍സ് കൂ​ടി ചേ​ര്‍ത്ത​പ്പോ​ഴേ​ക്കും വീ​ണ്ടും മ​ഴ, മ​ത്സ​രം നി​ര്‍ത്തി.

ക​രു​ണ്‍ പ്ര​തി​രോ​ധം

മ​ഴ മാ​റി ക​ളി പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ ഇ​ന്ത്യ​ക്കു വീ​ണ്ടും തി​രി​ച്ച​ടി നേ​രി​ട്ടു. പൊ​രു​തി നി​ന്ന സാ​യ് സു​ദ​ർ​ശ​നെ ജോ​ഷ് ട​ങ് പു​റ​ത്താ​ക്കി. 108 പ​ന്തി​ൽ 38 റ​ണ്‍​സ് നേ​ടി​യ സാ​യ് സു​ദ​ർ​ശ​ൻ വി​ക്ക​റ്റി​നു പി​ന്നി​ൽ ജേ​മി സ്മി​ത്തി​നു ക്യാ​ച്ച് ന​ൽ​കി​യാ​ണ് മ​ട​ങ്ങി​യ​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ (9), ധ്രു​വ് ജു​റെ​ൽ (19) എ​ന്നി​വ​ർ​ക്കു പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ, പൊ​രു​തി​നി​ന്ന ക​രു​ണ്‍ നാ​യ​റും (43 നോ​ട്ടൗ​ട്ട്) വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും (8 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന് 58 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 184/6 എ​ന്ന നി​ല​യി​ലെ​ത്തി​ച്ചു.