മനുഷിന് ഇരട്ട ഫൈനല്‍
Sunday, August 3, 2025 2:22 AM IST
ഫോസ് ഡോ ഇഗ്വാക്കു (ബ്രസീല്‍): ഡബ്ല്യുടിടി (വേള്‍ഡ് ടേബിള്‍ ടെന്നീസ്) കണ്ടെന്റര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ മനുഷ് ഷായ്ക്ക് ഇരട്ട ഫൈനല്‍. പുരുഷ ഡബിള്‍സ്, മികസഡ് ഡബിള്‍സ് ഫൈനലുകളിലാണ് മനുഷ് എത്തിയത്.
പുരുഷ ഡബിള്‍സില്‍ മനുഷ് - മാനവ് ഠാക്കൂര്‍ സഖ്യം ചൈനീസ് തായ് പേയിയുടെ ഹ്വാങ് യാന്‍ ചെങ് - കൗ ഗ്വാന് ഹോങ് കൂട്ടുകെട്ടിനെ 3-2നു സെമിയില്‍ കീഴടക്കിയാണ് കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. സ്കോര്‍: 5-11, 11-9, 11-6, 8-11, 11-5.
മിക്സഡ് ഡബിള്‍സില്‍ ദിയ ചിറ്റലെയ്ക്കൊപ്പമാണ് മനുഷ് ഫൈനലിലെത്തിയത്. ചിലിയുടെ നിക്കോളാസ് ബര്‍ഗോസ് - പൗലിന വേഗ കൂട്ടുകെട്ടിനെ ഏകപക്ഷീയമായി ഇന്ത്യന്‍ സഖ്യം സെമിയില്‍ മറികടന്നു. സ്കോര്‍: 11-7, 11-2, 11-7.
പുരുഷ സിംഗിള്‍സില്‍ മനുഷ് ഷായും ഹര്‍മീത് ദേശായിയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സില്‍ മനിക ബത്രയും അവസാന 16ല്‍ ഇടംപിടിച്ചിട്ടുണ്ട്. ദിവ്യ ചിറ്റലെയെ 11-9, 9-11, 11-9, 15-13നു തോല്‍പ്പിച്ചാണ് മനികയുടെ മുന്നേറ്റം.