ലക്ഷ്യ, തരുണ്‍ പുറത്ത്
Sunday, August 3, 2025 2:22 AM IST
മക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ ലക്ഷ്യ സെന്നും തരുണ്‍ മണ്ണേപ്പള്ളിയും പുറത്ത്.
ഇന്തോനേഷ്യന്‍ താരം ആല്‍വി ഫര്ഹാനോടാണ് ലക്ഷ്യ സെന്‍ പരാജയപ്പെട്ടത്: 21-16, 21-9. മലേഷ്യയുടെ ജെസ്റ്റിന് ഹൂ സെമി പോരാട്ടത്തില്‍ തരുണിനെ തോല്‍പ്പിച്ചു; 19-21, 21-16, 21-16.