ഷാകാരി അറസ്റ്റില്‍
Sunday, August 3, 2025 2:22 AM IST
ന്യൂയോര്‍ക്ക്: വനിതാ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ നിലവിലെ ലോക ചാമ്പ്യനായ അമേരിക്കയുടെ ഷാകാരി റിച്ചാര്ഡ്സണ് അറസ്റ്റില്‍.
യുഎസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാനിരിക്കേയാണ് ഗാര്‍ഹിക പീഡനക്കേസില്‍ ഷാകാരി അറസ്റ്റിലായതെന്നാണ് വിവരം. സിയാറ്റില്‍ വിമാനത്താവളത്തില്‍വച്ച് ജൂലൈ 27ന് ആണ്‍സുഹൃത്തിനെ കൈയേറ്റം ചെയ്തതായാണ് റിപ്പോര്‍ട്ട്.
യൂജിനില്‍ നടക്കുന്ന അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ 100 മീറ്ററിന്റെ സെമിയില്‍നിന്ന് താരം പിന്മാറി. ഹീറ്റ്സില്‍ മത്സരിച്ചശേഷമായിരുന്നു പിന്മാറ്റം.
2023 ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനാല്‍, സെപ്റ്റംബറില്‍ ജപ്പാനില്‍ നടക്കുന്ന 2025 ലോക ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് ഷാകാരിക്കുണ്ട്. 2024 പാരീസില്‍ 100 മീറ്ററില്‍ വെള്ളിയും 4x100 റിലേയില്‍ സ്വര്‍ണവും ഷാകാരി സ്വന്തമാക്കിയിരുന്നു.