മെസി വരില്ല: മന്ത്രി
Monday, August 4, 2025 11:38 PM IST
കോഴിക്കോട്: സൂപ്പര്‍താരം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ദേശീയ ഫുട്ബോള്‍ ടീം ഈ വര്‍ഷം കേരളത്തില്‍ കളിക്കാന്‍ എത്തില്ല.
ഒക്ടോബറില്‍ കേരളത്തില്‍ എത്താന്‍ കഴിയില്ലെന്ന് അര്‍ജന്റൈൻ ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി വി. അബ്ദുറഹ്മാന് സ്ഥിരീകരിച്ചു.
അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീമും സ്പോണ്‍സര്‍മാരും വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നതായി മന്ത്രി പറഞ്ഞു. ഒക്ടോബറില്‍ വരുമെങ്കില്‍ മാത്രമേ തങ്ങള്‍ക്കു താത്പര്യമുള്ളൂ എന്നാണ് സ്പോണ്‍സര്‍മാരുടെ നിലപാടെന്നു മന്ത്രി വ്യക്തമാക്കി.