ഇന്ത്യൻ സഖ്യം തോറ്റു
Monday, August 4, 2025 1:46 AM IST
ഫോസ് ഡോ ഇഗ്വാക്കു (ബ്രസീല്‍): വേള്‍ഡ് ടേബിള്‍ ടെന്നീസ് (ഡബ്ല്യുടിടി) സ്റ്റാര്‍ കണ്ടെന്റര്‍ ഫൈനലില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍ സഖ്യത്തിനു തോല്‍വി.
മനുഷ് ഷാ - മാനവ് ഠാക്കൂര്‍ സഖ്യം ഫൈനലില്‍ ജര്‍മനിയുടെ ബെനെഡിക്റ്റ് ഡുഡ - ഡാങ് ക്വിന്‍ കൂട്ടുകെട്ടിനോടാണ് തോല്‍വി വഴങ്ങിയത്. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായ മനിക ബത്ര ക്വാര്‍ട്ടറില്‍ പുറത്തായി.