ഹംഗറിയില്‍ നോറിസ്
Monday, August 4, 2025 1:46 AM IST
ബുഡാപെസ്റ്റ്: ഹംഗേറിയന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ മക്ലാരന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലാന്‍ഡോ നോറിസ് ചാമ്പ്യന്‍. മക്ലാരന്റെ സഹഡ്രൈവറായ ഓസ്ട്രേലിയക്കാരന് ഓസ്കര് പിയാസ്ട്രിയെ പിന്തള്ളിയാണ് നോറിസ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവറായ ജോര്‍ജ് റസലിനാണ് മൂന്നാം സ്ഥാനം.
ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതുള്ള പിയാസ്ട്രിയുമയുള്ള (266 പോയിന്റ്) വ്യത്യാസം കുറയ്ക്കാനും നോറിസിന് (250) ഹംഗറിയിലെ ജയത്തിലൂടെ സാധിച്ചു. എഫ് വണ്ണില്‍ മക്ലാരന്റെ 200-ാം ഗ്രാന്‍പ്രീ ജയമാണ് ഹംഗറിയിലേത്.