മെസിക്കു പരിക്ക്
Monday, August 4, 2025 1:46 AM IST
ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കു പരിക്ക്. 2025 ലീഗ്സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മെക്സിക്കന്‍ ക്ലബ്ബായ നെകാക്സയ്ക്കെതിരായ മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് കാല് മസിലിനു പരിക്കേറ്റ് മെസി വീണത്.
മത്സരത്തില്‍ നിശ്ചിത സമയത്തു 2-2 സമനില പാലിച്ചതോടെ വിധി നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് അരങ്ങേറി. ഷൂട്ടൗട്ടില്‍ ഇന്റര്‍ മയാമി 5-4ന്റെ ജയം സ്വന്തമാക്കി.