സിന്‍സിനാറ്റി: ജോക്കോ ഇല്ല
Wednesday, August 6, 2025 12:30 AM IST
ന്യൂയോര്‍ക്ക്: 24 തവണ ഗ്രാന്സ്ലാം ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയ സെര്‍ബിയന്‍ ഇതിഹാസതാരം നൊവാക് ജോക്കോവിച്ച് 2025 സിന്‍സിനാറ്റി ഓപ്പണില്‍നിന്നു പിന്മാറി.
വിംബിള്‍ഡണ്‍ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോടു പരാജയപ്പെട്ടശേഷം ജോക്കോവിച്ച് കോര്‍ട്ടില്‍ എത്തിയിട്ടില്ല. ഇതോടെ 38കാരനായ ജോക്കോവിച്ച് മുന്നൊരുക്ക ടൂര്‍ണമെന്റില്‍ കളിക്കാതെയായിരിക്കും 2025 യുഎസ് ഓപ്പണിനെത്തുക.
സിന്സിനാറ്റിക്കു മുമ്പ്, ടൊറന്റോ മാസ്റ്റേഴ്സില്നിന്നും ജോക്കോവിച്ച് പിന്മാറിയിരുന്നു. 24 മുതലാണ് 2025 യുഎസ് ഓപ്പണ്‍. 2023 യുഎസ് ഓപ്പണിനുശേഷം ജോക്കോവിച്ചിന് ഒരു ഗ്രാന്സ്ലാം കിരീടത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല.