സുബ്രതോ കപ്പ്: അവിട്ടത്തൂർ ചാന്പ്യൻ
Thursday, August 7, 2025 11:02 PM IST
ശ്രീകൃഷ്ണപുരം: സുബ്രതോ മുഖർജി കപ്പ് സംസ്ഥാന വനിതാ ഫുട്ബോൾ ടൂർണമെന്റിൽ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
ഫൈനലിൽ ടൈബ്രേക്കറിലൂടെ (4-3) എസ്എൻ വിഎച്ച്എസ്എസ് ആളൂരിനെയാണ് അവിട്ടത്തൂർ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചു.
ലൂസേഴ്സ് ഫൈനലിൽ കണ്ണൂർ സ്പോർട്സ് ഡിവിഷൻ 2-0ന് എറണാകുളം സ്പോർട്സ് ഡിവിഷൻ സ്കൂളിനെ കീഴടക്കി.