കെസിഎല്‍ പരസ്യചിത്രവും സോണിക് മ്യൂസിക്കും
Thursday, August 7, 2025 11:02 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 ക്രിക്കറ്റ് രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യ ചിത്രവും സോണിക് മ്യൂസിക്കും പുറത്തിറക്കി. കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് എസ്. കുമാര്‍ പരസ്യ ചിത്രത്തിന്റെ പ്രകാശനം നടത്തി.
മോഹന്‍ലാല്‍ മുഖ്യകഥാപാത്രമാകുന്ന പരസ്യചിത്രത്തില്‍ ‘ആറാം തമ്പുരാന്റെ’ ശില്പികളായ സംവിധായകന് ഷാജി കൈലാസും നിര്‍മാതാവ് സുരേഷ് കുമാറും അഭിനയിക്കുന്നുണ്ട്.
പ്രശസ്ത പരസ്യസംവിധായകന്‍ ഗോപ്സ് ബെഞ്ച്മാര്‍ക്കാണ് കെസിഎയ്ക്കു വേണ്ടി ചിത്രം ഒരുക്കിയത്. ‘ആവേശ ക്രിക്കറ്റ് അറ്റ് ഇറ്റ്സ് ബെസ്റ്റ്’ എന്ന ആശയമാണ് ചിത്രത്തിന്റെ കാതല്‍.