നീന്തൽ: ജോസ് നിജുവിനു വെള്ളി
Thursday, August 7, 2025 11:02 PM IST
കൊച്ചി: അഹമ്മദാബാദിൽ നടന്ന 51-ാമത് ദേശീയ ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് 2 ആൺകുട്ടികളുടെ 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ ജോസ് നിജു കോട്ടൂർ വെള്ളി മെഡൽ നേടി.
തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. ജൂലൈയിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജോസ് നിജു അഞ്ചു സ്വർണം നേടിയിരുന്നു.