തോല്‍വി; ഇന്ത്യ പുറത്തേക്ക്
Thursday, August 7, 2025 11:02 PM IST
ജിദ്ദ: ഫിബ ഏഷ്യ കപ്പ് 2025 ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത മങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ചൈനയോട് 100-69നാണ് ഇന്ത്യയുടെ തോല്‍വി.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 84-91നു ജോര്‍ദാനോടും പരാജയപ്പെട്ടിരുന്നു. അധിക സമയത്തേക്കു നീണ്ട പോരാട്ടത്തിലായിരുന്നു ജോര്‍ദാനോടുള്ള തോല്‍വി.