പവര്‍ ലിഫ്റ്റിംഗ്: കേരളം റണ്ണര്‍ അപ്പ്
Thursday, August 7, 2025 11:02 PM IST
കോഴിക്കോട്: ദേശീയ മാസ്റ്റേഴ്സ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്സ് ക്ലാസിക് വിഭാഗത്തില്‍ മഹാരാഷ്ട്രയ്ക്ക് ( 292 പോയിന്റ് ) ഓവറോള്‍ കിരീടം. കേരളം (229 പോയിന്റ് ) രണ്ടാം സ്ഥാനവും മധ്യപ്രദേശ് (147 പോയിന്റ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എക്യുപ്ഡ് വിഭാഗത്തില്‍ മഹാരാഷ്ട്ര (257 പോയിന്റ്) ഓവറോള്‍ കിരീടം കരസ്ഥമാക്കി. കേരളം (238 പോയിന്റ്) രണ്ടാം സ്ഥാനവും തമിഴ്നാട് മൂന്നാം സ്ഥാനവും (128 പോയിന്റ് ) കരസ്ഥമാക്കി. എക്യുപ്ഡ് പുരുഷ വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്റ്റേഴ്സായി അമിത് (ഹരിയാന, ദയനന്ദ റെഡ്ഡി (തെലുങ്കാന), ബാബു, ഐ. സെബാസ്റ്റ്യന്‍, മേരി ബീന (കേരളം), ഡോ.ശര്‍വാരി ഇനാമദാര് (മഹാരാഷ്ട്ര), മീനാ ശര്‍മ (മധ്യപ്രദേശ്)എന്നിവര്‍ വിവിധ വയസ് കാറ്റഗറിയില്‍ തെരഞ്ഞെടുക്കപ്പെട്ടു.