മൂന്ന് സെഞ്ചുറി; കിവീസ് കുതിപ്പ്
Friday, August 8, 2025 11:20 PM IST
ബുലവായൊ: സിംബാബ്വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ കുതിപ്പ്.
സിംബാബ്വെയുടെ ഒന്നാം ഇന്നിംഗ്സ് 125ല്‍ ഒതുക്കിയ ന്യൂസിലന്‍ഡ്, രണ്ടാംദിനം അവസാനിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സ് എടുത്തു.
സന്ദര്‍ശകര്‍ക്കായി ഡെവോണ്‍ കോണ്‍വെ (153), ഹെന്റി നിക്കോളാസ് (150 നോട്ടൗട്ട്), രചിന് രവീന്ദ്ര (165 നോട്ടൗട്ട്) എന്നിവര്‍ സെഞ്ചുറി നേടി.