ആഭ്യന്തര ക്രിക്കറ്റ് പോരാട്ട കാലം
Friday, August 8, 2025 11:20 PM IST
ബംഗളൂരു: 2025-26 സീസണ് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ബിസിസിഐ. ഈ മാസം 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് സീസണിലെ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നത്.
സെപ്റ്റംബര്‍ 15നാണ് ദുലീപ് ട്രോഫിയുടെ അവസാനം. ഇത്തവണയും രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടക്കും. ആദ്യഘട്ടം ഒക്ടോബര്‍-നവംബറിലും രണ്ടാംഘട്ടം ജനുവരി-ഫെബ്രുവരിയിലുമായാണ് അരങ്ങേറുക.
രഞ്ജി ട്രോഫിയുടെ ഇടവേളയിലായിരുന്നു വൈറ്റ് ബോള്‍ ടൂര്ണമെന്റുമകളയ വിജയ് ഹസാരെ, സയീദ് മുഷ്താഖ് അലി എന്നിവ നടക്കുക.