വനിതകള്‍ക്കു ജയം
Friday, August 8, 2025 11:20 PM IST
യാങ്കോണ്‍ (മ്യാന്മര്): എഎഫ്സി അണ്ടര്‍ 20 വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ആദ്യ ജയം.
ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ 7-0ന് തുര്‍ക്ക്മെനിസ്ഥാനെ തകര്‍ത്തു. ആദ്യ പകുതിയില്‍ത്തന്നെ ഇന്ത്യ 5-0ന്റെ ലീഡ് നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യയുമായി ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.