സെസ്കോ യുണൈറ്റഡില്‍
Sunday, August 10, 2025 2:54 AM IST
മാഞ്ചസ്റ്റര്‍: സ്ലോവാക്യന്‍ സ്ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്കോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി 2030വരെ നീളുന്ന അഞ്ചുവര്‍ഷ കരാറില്‍ ഒപ്പുവച്ചു.
22കാരനായ സെസ്കോ ജര്‍മന്‍ ക്ലബ്ബായ ആര്‍ബി ലൈപ്സിഗില്‍ നിന്നാണ് യുണൈറ്റഡിലേക്ക് എത്തുന്നത്. ലൈപ്സിഗിനായി 87 മത്സരങ്ങളില്‍ 39 ഗോള്‍ സ്വന്തമാക്കിയിരുന്നു.