99-ാം ജയം സ്വന്തമാക്കി ജോക്കോവിച്ച്
Friday, July 4, 2025 2:38 AM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ 99-ാം ജയം സ്വന്തമാക്കി സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച്.
പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ഇവാന്‍സിനെ കീഴടക്കിയതോടെയാണ് ജോക്കോവിച്ച് 99 ജയം തികച്ചത്. 6-3, 6-2, 6-0 എന്ന സ്കോറിനായിരുന്നു ജോക്കോയുടെ ജയം.
സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരാസ്, റഷ്യയുടെ ആന്ദ്രേ റുബ്ലെവ്, ബ്രിട്ടന്റെ കാമറൂണ്‍ നോറി, ബ്രിട്ടന്റെ ടെയ്ലര് ഫ്രിറ്റ്സ്, ഓസ്ട്രേലിയയുടെ അലക്സ് ഡിമിനൗര് തുടങ്ങിയവരും പുരുഷ സിംഗിള്‍സില്‍ മൂന്നാം റൗണ്ടിലെത്തി.
പൗളിനി പുറത്ത്
വനിതാ സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. നാലാം സീഡായ ഇറ്റലിയുടെ ജാസ്മിന് പൗളിനി രണ്ടാം റൗണ്ടില്‍ പുറത്ത്. അതേസമയം, റഷ്യയുടെ മിറ ആന്‍ഡ്രീവ, അമേരിക്കയുടെ ഡാനിയേല കൗളിന്സ്, റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവ തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.