കെസിഎൽ താരം ലേലം ഇന്ന്
Saturday, July 5, 2025 1:05 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 സീസൺ 2025 താര ലേലം ഇന്ന്. രാവിലെ 10 മുതൽ വൈകുന്നേരം 6വരെയാണ് ലേലം. കെസിഎൽ പ്രഥമ സീസണിൽ ഇല്ലാതിരുന്ന സഞ്ജു സാംസൺ ഇത്തവണയുണ്ട്.
ലേലത്തിൽ സഞ്ജുവിനെ ഏതു ടീം സ്വന്തമാക്കും എന്നതിനാണ് ആരധാകരുടെ കാത്തിരിപ്പ്. എ, ബി, സി കാറ്റഗറിയിലായി 155 കളിക്കാരാണ് ഇന്നത്തെ ലേലത്തിനായുള്ളത്.
എ കാറ്റഗറിയിലെ താരങ്ങൾക്ക് മൂന്നു ലക്ഷവും ബിയിലുള്ളവർക്ക് 1.5 ലക്ഷവും സി കാറ്റഗറിക്കാർക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില. 50 ലക്ഷം രൂപയാണ് ഒരോ ടീമിനും പരമാവധി 2025 സീസണിൽ ചിലവഴിക്കാൻ സാധിക്കുക, നിലനിർത്തിയ കളിക്കാർ ഉൾപ്പെടെയാണിത്.