ഫ്യൂച്ചര്‍ പ്രൂഫ് സോളാര്‍ ഹൈബ്രിഡ് ഇന്വെര്ട്ടറുകളുമായി ഹൈക്കോണ്‍ ഇന്ത്യ
Thursday, August 7, 2025 11:55 PM IST
കൊച്ചി: ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് അതിനൂതന ഫ്യൂച്ചര്‍ പ്രൂഫ് സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകളും ലിമാക്സ് ലിഥിയം ബാറ്ററി പായ്ക്കുകളും പുറത്തിറക്കി.
ബിഐഎസ് സര്‍ട്ടിഫൈഡായ അത്യാധുനിക ഇന്‍വെര്‍ട്ടറുകള്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവറിന്റെയും ബാറ്ററി ബാക്കപ്പിന്റെയും ബലത്തില്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും തടസമില്ലാത്ത വൈദ്യുതിവിതരണം ഉറപ്പാക്കുന്നു.
മൂന്നു കിലോവാട്ട് മുതല്‍ 30 കിലോവാട്ട് വരെ ശേഷിയുള്ള സിംഗിള്‍, ത്രീഫേസ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഭാവിയിലേക്ക് അനുയോജ്യമായ രീതിയിലാണ് ഇന്‍വെര്‍ട്ടറുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റോ ജോര്‍ജ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് ക്രിസ്റ്റോ എന്നിവര്‍ ചേര്‍ന്ന് ഫ്യൂച്ചര്‍ പ്രൂഫ് സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ അവതരിപ്പിച്ചു.
ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് സിഒഒ ആര്. ഹരികുമാര്‍, വളപ്പില കമ്യൂണിക്കേഷന്‍സ് എംഡി ജോണ്‍സ് പോള്‍, ജനറല്‍ മാനേജര്‍ (ചാനല്‍ സെയില്‍സ്) ബിജോ തോമസ്, ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എല്‍.എസ്. മഹേശ്വരന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.