റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ: സർക്കാർ ഉടമസ്ഥതയിലുള്ള കന്പനികൾ പിന്മാറിയതായി റിപ്പോർട്ട്
Thursday, August 7, 2025 11:55 PM IST
ന്യൂഡൽഹി: കടുത്ത തീരുവകൾ ചുമത്തി യുഎസ് ഇന്ത്യക്കു മേൽ സമ്മർദം ചെലുത്തുന്നതിനാൽ ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലകൾ റഷ്യൻ ക്രൂഡ് വാങ്ങുന്നതിൽനിന്ന് പിന്മാറിയെന്ന് ഇതുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ തുടങ്ങിയ കന്പനികൾ വരാനിരിക്കുന്ന വാങ്ങൽ ചക്രത്തിൽ ക്രൂഡിന്റെ സ്പോട്ട് പർച്ചേസുകളിൽനിന്ന് പിന്മാറാനാണ് പദ്ധതിയിടുന്നത്.
ഒക്ടോബറിലെ ലോഡിംഗിനായി റഷ്യയുടെ ക്രൂഡ് വാങ്ങുന്നതിനെ ഇത് ബാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.