നന്തിലത്ത് ജി-മാർട്ട് തൊടുപുഴ ഹൈടെക് ഷോറൂം ഉദ്ഘാടനം നാളെ
Thursday, August 7, 2025 11:55 PM IST
തൃശൂർ: ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിന്റെ 59-ാമത് ഹൈടെക് ഷോറൂം തൊടുപുഴയിൽ നാളെ രാവിലെ 10.30നു തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യും. വെങ്ങല്ലൂരിലുള്ള ഷോറൂമിനു സമീപത്തുതന്നെയാണു പുതിയ വലിയ ഷോറൂം വരുന്നത്.
വാർഡ് കൗണ്‍സിലർ നിധി മനോജ്, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത് എന്നിവർ ഭദ്രദീപം തെളിക്കും. ഗോപു നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ എൻ.പി. ജോയ് എന്നിവരും മറ്റു പ്രമുഖരും പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ജൂലൈ 20 മുതൽ 2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്നവരിൽനിന്ന് ‘ജി-മാർട്ട് വക്കാലക്കാ’ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, അഞ്ച് ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങളും സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകൾ അടക്കമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളും കിച്ചണ്‍ അപ്ലയൻസസും ഒരു കുടക്കീഴിൽ ലഭിക്കും.