നാക്സോസ് ഡെയിലി സൂപ്പര്‍ മാര്‍ക്കറ്റ് ചങ്ങനാശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Saturday, August 9, 2025 12:36 AM IST
കൊച്ചി: നാക്സോസ് ഡെയിലി സൂപ്പര്‍ മാര്‍ക്കറ്റ് ചങ്ങനാശേരി പാലാത്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എഫ് മാര്‍ട്ട് ഗ്രൂപ്പ് ചെയര്മാന് ഫസ്റുല്‍ സെയ്ദ് മുഹമ്മദും ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
എഫ് മാര്‍ട്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എം. ഹിറാസ് സന്നിഹിതനായിരുന്നു. ഫ്രഷ്, ഫ്രോസണ്‍ ഐറ്റംസ്, ഗ്രോസറി, പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, ക്രോക്കറി, വീട്ടുപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ പ്രമുഖ വിദേശ -സ്വദേശ ബ്രാൻഡുകളടക്കം നിരവധി ഉത്പന്നങ്ങളുടെ വലിയ കളക്ഷന്‍ ഇവിടെ ലഭ്യമാണ്.
ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഫ്ലാറ്റ് ഓഫര്‍ ലഭ്യമാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എഫ് മാര്‍ട്ട് ഗ്രൂപ്പിന്റെ കേരളത്തിലെ പ്രഥമ സംരംഭമാണിത്. കേരളത്തിലുടനീളം കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി നാക്സോസ് അധികൃതര്‍ അറിയിച്ചു.