ഭൂമി നാച്വറല്സിനു ജോയിറ്റ ബ്രാന്‍ഡിൽ ഭക്ഷ്യോത്പന്നങ്ങള്‍
Saturday, August 9, 2025 12:36 AM IST
കൊച്ചി: മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉത്പന്ന നിര്‍മാണരംഗത്തെ മുന്‍നിരക്കാരായ ഭൂമി നാച്വറല്‍സ് ഭക്ഷ്യോത്പന്ന വിപണിയിലേക്ക്. സൂപ്പര്‍ ഗ്രെയിന്‍സ് പട്ടികയിലുള്ള ഭക്ഷ്യധാന്യങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ജോയിറ്റ എന്ന ബ്രാന്‍ഡിലാണു വിപണിയിലെത്തുന്നത്.
കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭൂമി നാച്വറല്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. ജയചന്ദ്രന്, കമ്യൂണിക്കേഷന്‍ മന്ത്ര മാനേജിംഗ് ഡയറക്ടര്‍ എ.ടി. രാജീവ് എന്നിവര്‍ ചേര്‍ന്നാണു ഉത്പന്നങ്ങള്‍ വിപണിയിൽ അവതരിപ്പിച്ചത്. ബിസിനസ് ഹെഡ് നിഷ അരുണ്‍, ഫിനാന്‍സ് ഹെഡ് കെ.എന്‍. രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ആദ്യഘട്ടത്തില്‍ റെഡി ടു കുക്ക് രീതിയില്‍ മില്ലെറ്റ് ദോശ, മില്ലെറ്റ് ഉപ്പുമാവ്, മില്ലെറ്റ് പുട്ട്, മ്യൂസ്ലി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു ജോയിറ്റയില് ഉള്ളതെന്ന് അധികൃതർ അറിയിച്ചു.