ബജാജ് അലയന്‍സും ജിയോജിത്തും സഹകരിക്കും
Saturday, August 9, 2025 12:36 AM IST
കൊച്ചി: മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ്, നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
ഇതിലൂടെ ജിയോജിത്തിന്റെ 15 ലക്ഷം ഉപഭോക്താക്കള്‍ക്കു ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ റീട്ടെയില്‍ ഇന്‍ഷ്വറന്‍സ് സേവനങ്ങളും ലഭ്യമാകും.
രാജ്യത്തെ ജിയോജിത്തിന്റെ 502 ശാഖകളിലൂടെ ബജാജ് അലയന്‍സ് ലൈഫിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ഏകീകരിച്ചു ജിയോജിത്തിന്റെ ഉപഭോക്താക്കള്‍ക്കു ലൈഫ് ഇന്‍ഷ്വറന്‍സ് അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് ഈ പങ്കാളിത്തം.