ജൂലൈയിൽ 32,575 കാറുകൾ വിറ്റഴിച്ച് ടൊയോട്ട
Saturday, August 9, 2025 12:36 AM IST
കൊച്ചി: ജൂലൈയിൽ മൂന്നു ശതമാനം വളർച്ചയോടെ 32,575 കാറുകൾ വിറ്റെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ അറിയിച്ചു.
ആഭ്യന്തരവിപണിയിൽ 29,159 യൂണിറ്റുകളും കയറ്റുമതി ഇനത്തിൽ 3,416 യൂണിറ്റുകളുമാണ് വില്പന നടത്തിയത്. 2025 സാമ്പത്തികവർഷത്തിലെ ഏപ്രിൽ മുതൽ ജൂലൈ വരെ 1,19,632 യൂണിറ്റുകൾ വിറ്റ് 14 ശതമാനം വളർച്ച കൈവരിച്ചതായും അധികൃതർ അറിയിച്ചു.