ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു പുരസ്കാരം
Saturday, August 9, 2025 12:36 AM IST
മണ്ണുത്തി: സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് സമൂഹത്തിലെ അർഹരായ ആളുകൾക്കു സേവനങ്ങൾ നൽകിയതിന് ഇത്തവണത്തെ ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ (ടിഎംഎ) സിഎസ്ആർ പുരസ്കാരം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു ലഭിച്ചു.
ടിഎംഎ വാർഷിക മാനേജ്മെന്റ് കണ്‍വൻഷനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽനിന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സസ്റ്റൈനബിൾ ബാങ്കിംഗ് ഹെഡ് സന്ധ്യ സുരേഷും ഇസാഫ് ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ വിൻ വിൽസണും പുരസ്കാരം ഏറ്റുവാങ്ങി.
2023- 24 സാന്പത്തികവർഷത്തെ സന്നദ്ധപ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. സംസ്ഥാനത്തുടനീളം ഇക്കാലയളവിൽ ഒട്ടേറെ സേവനപ്രവർത്തങ്ങൾ പൂർത്തീകരിക്കാൻ ബാങ്കിനു കഴിഞ്ഞു.