ഏജന്‍സി ഓഫ് ദ ഇയര്‍ 2025 മൈത്രിക്ക്
Saturday, August 9, 2025 12:36 AM IST
കൊച്ചി: ബംഗളൂരുവില്‍ നടന്ന ഇ4എം ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്സ് സൗത്തില്‍ ഏജന്‍സി ഓഫ് ദ ഇയര്‍ 2025 മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സിന്.
അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 17 അവാര്‍ഡുകളാണ് മൈത്രി നേടിയത്. ഇതോടെ തുടര്‍ച്ചയായി നാലു തവണ ഏജന്‍സി ഓഫ് ദ ഇയര്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏജന്‍സിയായി മൈത്രി മാറി.
ഈ നേട്ടം തങ്ങളുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരുടെകൂടി നേട്ടമാണെന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയശേഷം മാനേജിംഗ് ഡയറക്ടര്‍ രാജു മേനോനും ചെയര്മാന് സി. മുത്തുവും പറഞ്ഞു.
29 വര്‍ഷം മുമ്പ് കൊച്ചിയില്‍ ആരംഭിച്ച മൈത്രിക്ക് ഇപ്പോൾ ദക്ഷിണേന്ത്യയിലുടനീളം സാന്നിധ്യമുണ്ട്.