ഹാരിയറിനും സഫാരിക്കും പുതിയ അഡ്വഞ്ചര്‍ എക്സ് പേഴ്സോണ പതിപ്പ്
Monday, August 11, 2025 1:02 AM IST
കൊച്ചി: മുന്‍നിര എസ്യുവി നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ മുന്‍നിര എസ്യുവികളായ ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നിവയുടെ പുത്തന്‍ അഡ്വഞ്ചര്‍ എക്സ് പേഴ്സോണ പതിപ്പ് പുറത്തിറക്കി. ഈ സെഗ്മെന്റില്‍ ആദ്യമായി എത്തുന്ന പല സവിശേഷതകളും ഹാരിയറിന്റെയും സഫാരിയുടെയും അഡ്വഞ്ചര്‍ പേഴ്സോണയില് കാണാനാകും.
2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനില്‍ ആണ് പുതിയ പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹാരിയര്‍ അഡ്വഞ്ചര്‍ എക്സ് 18.99 ലക്ഷം രൂപ പ്രാരംഭവിലയിലും സഫാരി അഡ്വഞ്ചര്‍ എക്സ് പ്ലസ് പേഴ്സോണ 19.99 ലക്ഷം രൂപ പ്രാരംഭവിലയിലും ലഭ്യമാകും. ഇതിനൊപ്പം മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട മൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ പ്യുവര്‍ എക്സ് പേഴ്സോണയും ഈ നിരയില്‍ വരുന്നു. സഫാരി പ്യൂര്‍ എക്സ് വേരിയന്റ് വില 18,49,000 രൂപയിലും ഹാരിയര്‍ പ്യൂര്‍ എക്സ് വേരിയന്റ് വില 17,99,000 രൂപയിലും ആരംഭിക്കുന്നു.